ആഗമനവാർഷികം എന്ന ഒന്ന് ഉണ്ടോ? പേഴ്‌സണൽ ആയിട്ട് പറഞ്ഞാൽ ഉണ്ട്. ഒരാൾ ദീർഘകാലം വിദേശത്ത് ജീവിച്ച ശേഷം എല്ലാം വിറ്റു പെറുക്കി സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ദിവസത്തിന്റെ ഓർമ്മിക്കൽ ആണ് ആഗമനവാർഷികം. എനിക്ക് അത് മേയ് 8 ആയിരുന്നു. അതായത് ഇന്നലെ.1974മുതൽ 2017 വരെ ദീർഘിച്ച ആഫ്രിക്കൻ പ്രവാസത്തിന് തിരശീല വീണത് 2017 മേയ് 8 ആം തീയതി.
ഒരു 8ആം തീയതി ,അതായത് 1988 ജനുവരി
8 ആം തീയതിയാണ് ഞാൻ ആദ്യമായി സൗത്ത് ആഫ്രിക്കയിൽ കാലു കുത്തിയത്.
2017 ൽ പ്രത്യേകിച്ചു ഒന്നും തോന്നിയില്ല. കാരണം എല്ലാ വർഷവും ഡിസംബറിൽ മുടങ്ങാതെ നാട്ടിൽ വന്നിരുന്നു. അവധിക്ക് വരുമ്പോൾ കോട്ടയത്തു കഞ്ഞിക്കുഴിയിൽ ഉള്ള ഫ്ലാറ്റിൽ ആണ് താമസിച്ചിരുന്നത്.2016ൽ മൂന്നു മാസം നാട്ടിൽ ഉണ്ടായിരുന്നു. അങ്ങനെ എല്ലാം സുപരിചിതം ആയിരുന്നു.2019 ഫെബ്രുവരി9ആം തീയതി ജന്മദേശമായ പൈകയിൽ പുതിയ വീട്ടിൽ താമസം തുടങ്ങി.
ഞാൻ ജീവിച്ച കെനിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളെപ്പറ്റി ഒരു rating ചോദിച്ചാൽ 10ആണ് ഉത്തരം. ആ രാജ്യങ്ങളിൽ എന്ത് സമ്പാദിച്ചു എന്നതല്ല ഈ10 ന്റെ അടിസ്ഥാനം. എല്ലാ വിധത്തിലും നല്ലവരായ ആഫ്രിക്കരുടെ ഇടയിൽ ജീവിക്കാനുള്ള ഭാഗ്യം കിട്ടി എന്നതാണ് 10 rating ന്റെ അടിസ്ഥാനം.
The dark continent എന്ന് പണ്ട് പാശ്ചാത്യർ ആക്ഷേപിച്ചിരുന്ന ആഫ്രിക്കയിൽ നിന്ന് മനുഷ്യത്വം സംബന്ധിച്ച പുതിയ വെളിച്ചം ലഭിക്കാൻ എനിക്ക് അവസരം ലഭിച്ചു.
ആഫ്രിക്കയിൽ ആയിരുന്നപ്പോൾ ഞാൻ വിദേശത്താണ് എന്ന ഒരു feeling ഒരിക്കലും ഉണ്ടായിട്ടില്ല. അവരുടെ സ്വന്തക്കാർ എന്ന നിലയിൽ ആണ് നമ്മളോടുള്ള സമീപനം.
മറ്റുള്ളവരെ വളരെ important ആയിട്ടാണ് അവർ കാണുന്നത്.
ഞങ്ങൾ എല്ലാം വിറ്റുപെറുക്കി നാട്ടിലേയ്ക്ക് പോവുകയാണ് എന്നു കേട്ടപ്പോൾ പലരും ഇങ്ങനെ ചോദിച്ചു.
" നിങ്ങൾക്ക് ഇവിടെ settle ചെയ്തു കൂടേ?ഇവിടെ എന്താണ് ഒരു കുറവ്?"
" ഞങ്ങളുടെ കുടുംബക്കാരും നാട്ടുകാരും എല്ലാം ഇന്ത്യയിലാണ്. അതു കൊണ്ട് മാത്രമാണ് പോകുന്നത്."ഞങ്ങൾ പറഞ്ഞു.
ഒരിക്കൽ ഇന്ത്യയിലേക്ക് പോകാൻ OR Tambo Airport ൽ,Immigration counter ൽനിൽക്കുമ്പോൾ Passport ൽ stamp ചെയ്തുകൊണ്ട് Officer പറഞ്ഞു."നിങ്ങൾ ഇവിടെ ദീർഘകാലമായല്ലോ. വൈകാതെ citizenship ന് apply ചെയ്യണം."
വേറെ ഏതെങ്കിലും രാജ്യത്തു ഇങ്ങനെ പറയുമോ?
1988 apartheid ഭരണകാലം ആയിരുന്നു. സൗത്ത് ആഫ്രിക്കയിലെ വെള്ളക്കാർ മഹാ ദുഷ്ടന്മാർ ആണെന്ന് കേട്ടിരുന്നു. എന്നാൽ അത് പൂർണ്ണമായി ശരിയല്ല എന്ന് മനസ്സിലായി.1988 December ൽ ഞങ്ങൾ Transkei എന്ന സ്ഥലത്തേയ്ക്ക് കാറിൽ പോവുകയായിരുന്നു. വഴി തെറ്റി Bloemfontein എന്ന നഗരത്തിൽ കയറി. Exit അറിയാതെ കുറെ കറങ്ങി. ഒരു വെള്ളക്കാരനോട് വഴി ചോദിച്ചു. അയാൾ follow me എന്ന് പറഞ്ഞു ഏകദേശം3 kms ഓടി exit കാണിച്ചു തന്നു.
ജന്മ നാട്ടിലെ rating ചോദിച്ചാൽ 10 തന്നെ. കാരണം പൂർണ്ണ satisfaction ആണ്. ഒരു പ്രവാസി എല്ലാം വിറ്റു പെറുക്കി കേരളത്തിൽ ജന്മസ്ഥലം pinpoint ചെയ്തു അവിടെ വീടുവെച്ചു settle ആകുന്നത് വളരെ exciting ആയിട്ടുള്ള ഒരു അനുഭവം ആണ്. Town ന്റെ സൗകര്യങ്ങൾ ഒരു വിളിപ്പാട് അകലെ ലഭിക്കുന്ന ഒരു സ്ഥലമാണ് ഇത്.100%privacy യും ഉണ്ട്.
എന്റെ കുട്ടിക്കാലം പ്രകൃതിയോട് വളരെ അടുത്ത ഒന്നായിരുന്നു. പ്ലാവ്, മാവ്, ആഞ്ഞിലി, കശുമാവ്, വാഴ, കപ്പ, ചേന, ചേമ്പ് ,പന, ഈന്ത മുതലായവയുമായി അഭേദ്യമായ ഒരു ബന്ധം പുലർത്തി യിരുന്നു. ഇന്നും അത് തുടരാൻ കഴിയുന്നു എന്നതാണ് ഒരു പ്രത്യേകത. മഴയും വെള്ളവും ആവശ്യത്തിൽ അധികമാണ്. ഏപ്രിൽ18ന് തുടങ്ങിയ വേനൽ മഴ ഇന്നും തകർത്തു.
Lock down കാരണം visitors ഇല്ല. എന്നാൽ തീർത്തും ഇല്ലായെന്ന് പറഞ്ഞുകൂടാ. ഉപ്പനും മൈനകളും വരാറുണ്ട്. രാവിലെയും വൈകീട്ടും അവർ വന്ന് ഒരു അവലോകനം നടത്തി പോകും. എന്തെല്ലാമോ കലപില ശബ്ദങ്ങൾ ഉണ്ടാക്കും. ചൂളം അടിച്ച് അവരെ വശത്താക്കാൻ ഞാൻ ശ്രമിക്കുന്നു. കുട്ടിക്കാലത്തു മൈനയെ ഇണക്കി അതിന്റെ കൂടെ നടന്നിട്ടുണ്ട്. ഒരു പക്ഷെ ഈ മാസം അവസാനിക്കുന്നതിനു മുൻപ് ഇവർ പൂർണ്ണമായി ഇണങ്ങാൻ സാധ്യതയുണ്ട്.

Comments
Post a Comment