കൊറോണ മഹാമാരിയും Lock down ഉം വളരെ ദുഃഖകരമാണ്. കൊറോണ കാരണം ഉണ്ടായ മരണങ്ങൾ വളരെ ദുഃഖകരവും ഞെട്ടിപ്പിക്കുന്നതും ആണ്. ഭാവി അവ്യക്തവും ആശങ്കജനകവും ആണ്. കൊറോനയുടെ ഫലമായി ലോകത്തും ഇന്ത്യയിലും വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അതേപ്പറ്റി ധാരാളം അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുന്നു. എന്തായാലും കൊറോണ വിരുദ്ധ പോരാട്ടത്തിൽ ഇതുവരെ ഇന്ത്യ വിജയിച്ചു. ഒരു വടം വലി മത്സരത്തിന്റെ അവസാന ഘട്ടത്തിൽ വടം നിശ്ചലമാകുന്ന ഒരു അവസ്‌തയുണ്ട്. ഫലം അങ്ങോട്ടോ ഇങ്ങോട്ടോ ആകാം.വേറെ ചില കാര്യങ്ങൾ ഇതാ: 1.അച്ചടക്കം കൊറോണ ജനങ്ങളെ അച്ചടക്കത്തിന്റെ ഒരു പാഠം പഠിപ്പിച്ചു. ആദ്യം കുറേ ചെറുത്തു നിൽപ്പ് ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാവരും ഏറെക്കുറെ നിയമം പാലിക്കുന്നു. ഇത് തുടർന്നാൽ രാജ്യത്തിന് നല്ലതാണ്. 2. ലളിത ജീവിതം ചിലർക്ക് ഇറച്ചിയും മീനും ഇല്ലാതെ ചോറ്‌ഇറങ്ങുകയില്ല. ഇപ്പോൾ മീൻ കിട്ടാനില്ല. നല്ല ഇറച്ചിയും കിട്ടാനില്ല. എന്നാലും ചോറ് ഇറങ്ങും. ചക്ക കുരുവും മാങ്ങയും കപ്പളങ്ങ തോരനും മതി. ചിലർക്ക് നിത്യവും മദ്യം കഴിച്ചില്ലെങ്കിൽ കൈ വിറയ്ക്കും. ഇപ്പോൾ ആർക്കും ആ രോഗമില്ല. ചിലർ 5000 തൊട്ട് 10000 മോ അതിൽ അധികമോ squa...