2019 തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഒരു പ്രത്യേകത, ഒരു കേരള വീക്ഷണത്തിൽ, എല്ലാവരും തുല്യദുഖിതർ ആണ് എന്നതാണ്. 1.U D F 20ൽ 19 എന്ന ഉജ്വല വിജയം നേടിയ കോൺഗ്രസ് ന് സന്തോഷിക്കാൻ ഏറെയുണ്ടെങ്കിലും ദുഃഖിക്കാനും ഏറെയുണ്ട്. പണ്ട് ഇത്തരം വിജയങ്ങൾ കൊണ്ട് കേന്ദ്ര ഭരണത്തിൽ ഉന്നത സ്ഥാനങ്ങൾ നേടാൻ കോൺഗ്രസ് ന് സാധിച്ചിരുന്നു.ഇനി പ്രതിപക്ഷത്ത് ഇരിക്കണം. അമെത്തിയിൽ രാഹുൽ ഗാന്ധിയുടെ പരാജയം വയനാട്ടിലെ വിജയത്തെ നിഷ്പ്രഭമാക്കി. UDF ലെ മുസ്ലിം League നും ചാഴികാട നും ദുഃഖിക്കാൻ ഒന്നുമില്ല. അവർ അന്തസ്സായി വിജയിച്ചു. 2. LDF ശത്രുക്കൾക്ക് പോലും സഹതാപം തോന്നിക്കുന്ന വൻ പരാജയമാണ് LDF ഏറ്റു വാങ്ങിയത്. ഇതിലെ ഏറ്റവും രസകരമായ വസ്തുത, വളരെ നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു campaign തുടങ്ങിയത് LDF ആയിരുന്നു.11ആം മണിക്കൂറിലാണ് UDF സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇരു മുന്നണികൾക്കും ഒരേ ലക്ഷ്യം ആയിരുന്നു. മോദിയെ പുറത്താക്കണം. ജനങ്ങളിൽ ഭൂരിപക്ഷം ആ ലക്ഷ്യം ഏറ്റു പിടിച്ചു. എന്നാൽ അവർ വോട്ട് കൊടുത്തത് UDF ന് ആയിരുന്നു. മണ്ണും ചാരി നിന്നവൻ പെണ്ണിനേയും കൊണ്ടുപോയി എന്ന് പറഞ്ഞതു പോലെ. ബഹുമാനം ഇല്ലായ്മയാണ് പിണറായി യുടെയും രാ...