ഞങ്ങൾ ജന്മ ദേശത്ത് തമാസമാക്കിയിട്ടു ഒരു മാസം കഴിഞ്ഞു. കണ്ണടച്ചു തുറക്കുന്നത് പോലെ ഒരു മാസം കടന്നു പോയത് അറിഞ്ഞില്ല. Tension ഒട്ടുമില്ലാത്ത ദിവസങ്ങൾ.
കഠിനമായ ഈ വേനലിൽ ഒരു സന്തോഷ വാർത്ത എന്താന്നു വെച്ചാൽ ഒരു മാസത്തിനുള്ളിൽ ഇവിടെ നാലാമത്തെ മഴ ഇന്ന് പെയ്തു എന്നതാണ്.മണ്ണിനും മനസ്സിനും കുളിരേകുന്ന മഴ 20 മിനിറ്റ് നീണ്ടു നിന്നു.
അല്ലെങ്കിൽ തന്നെ റബ്ബറിന്റെ നാട്ടിൽ റബ്ബർ തോട്ടങ്ങളിൽ നാട്ടുച്ചയ്ക്കും ചൂട് കുറവാണ്. ആദായം കുറവാണെങ്കിലും വെറുതെ ചുറ്റിക്കറങ്ങാൻ റബ്ബർ തോട്ടം നല്ലതാണ്.അധികമാരും കടന്നു ചെല്ലാത്ത അതിരുകളിലും ഇടവഴികളും പഴയ മരങ്ങളും ചെടികളും ഉണ്ട്. ഉദാഹരണമായി കുടപ്പന, ഈന്തു,ഇഞ്ച, കാശാവ് മുതലായവ.മരങ്ങളിൽ കിളികളും കുറ്റി കാടുകളിൽ മുയലുകളും ഉണ്ട്.
ഒരു ദിവസം ഒരു വിശിഷ്ടാതിഥി എത്തി. ഞങ്ങൾ ഒരു യാത്ര കഴിഞ്ഞ് മടങ്ങി, കാർ garage ലേക്ക് കയറുകയായിരുന്നു. സുന്ദരനായ ഒരു വെള്ളി മൂങ്ങ അവിടെ നിൽക്കുന്നു. കേവലം ഒരു minute മാത്രമാണ് അവൻ അവിടെ നിന്നത്. കാക്കകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനാണ് അവൻ garage ൽ അഭയം തേടിയത്. Garage ൽ നിന്ന് പറന്നകന്ന അവനെ കാക്കകൾ വളഞ്ഞിട്ട്
ആക്രമിച്ചു.
കഴിഞ്ഞ വർഷം പ്രളയം കൊടുമ്പിരി കൊണ്ട ഒരു ദിവസം അപൂർവ ഇനത്തിൽ പ്പെട്ട ഒരു പരുന്ത് എൻറെ ഫ്ലാറ്റ് ൻറെ
ബാൽക്കണിയിൽ അഭയം തേടി. കാലിൽ തൂവൽ ഉള്ള ഇനമാണ്. തൂവലുകൾ ഉണങ്ങുന്നതുവരെ അവൻ അവിടെ ഇരുന്നു.
ഷോപ്പിംഗ് സൗകര്യങ്ങൾ തൊട്ടടുത്ത് ഉണ്ടെങ്കിലും അധികമൊന്നും വാങ്ങാനില്ല. കപ്പ, ചക്ക, ഏതയ്ക്ക, പേരക്ക, മുരിഞ്ഞ, പപ്പായ
മുതലായ സാധനങ്ങൾ സുലഭമാണ്. ഈ ചൂട് സീസണിൽ താരം പേരക്കയാണ്. പേരക്ക juice അടിച്ചെടുത്തു ആവോളം ആസ്വദിക്കാൻ സാധിക്കുന്നു. പേരക്കയും പപ്പായയും ചേർത്ത് ഉണ്ടാക്കുന്ന ജ്യൂസ് Super എന്നേ പറയാൻ സാധിക്കൂ.ജാതിക്കായുടെ തൊണ്ട് അല്പം ചേർത്താൽ ഒരു അസാമാന്യ flavour ആണ്.
പറിക്കാൻ ചക്കയുണ്ട്. വാട്ട്ടാൻ കപ്പയുണ്ട്. വ റു ക്കാൻ കായ് ഉണ്ട്. ന ടാൻ ചേനയുണ്ട്. നാട്ടിൻ പുറത്തിന്റെ ചില നന്മകൾ.
ഇന്ന് രാവിലെ ചേന നടീൽ challenge ആയിരുന്നു. സ്വയം ചെയ്യുന്നതിൽ ആണ് ഇതിൻറെ ത്രിൽ.

Comments
Post a Comment