Skip to main content

Posts

Showing posts from February, 2019

ഗൃഹപ്രവേശം-2

പേർസണൽ ആയിട്ട് പറഞ്ഞാൽ 2019 ഫെബ്രുവരി 9 അവിസ്മരണീയമായ ഒരു ദിവസം ആയിരുന്നു. അന്ന് ആയിരുന്നു ഞങ്ങളുടെ ഗൃഹപ്രവേശം. പുതിയ വീട്ടുമുറ്റത്ത്  പൊടി ഉയരാൻ സാധ്യത ആശങ്ക ഉണ്ടാക്കി.കാറ്റടിച്ചു പൊടി പരന്നാൽ അത് ഭക്ഷണ സാധനങ്ങളിൽ പതിക്കും.കുറെ വെള്ളം ഒഴിച്ച് പൊടി ഇല്ലാതാക്കാൻ പ്ലാനിട്ടു. പക്ഷേ  ഒരു miracle എന്ന പോലെ ഉച്ച കഴിഞ്ഞ് 3.20 ആയപ്പോൾ ആകാശവാതിലുകൾ തുറന്ന് ശക്തമായി മഴ പെയ്തു. ആഫ്രിക്കൻ വിശ്വാസം അനുസരിച്ച് മഴ വലിയ അനുഗ്രഹമാണ്. പൊടി പൂർണ്ണമായി അടങ്ങിയെന്നു മാത്രമല്ല, അല്പം ചെളി രൂപപ്പെടുകയും ചെയ്തു. Generator കൊണ്ടു വന്ന ട്രക്ക് ചെറിയ തോതിൽ ചെളിയിൽ stuck ആയി. മഴ 20 മിനിറ്റ് നീണ്ടു നിന്നു. വൈകീട്ട് 6 മണിക്ക് ഗൃഹപ്രവേശം. അതിനു ശേഷം buffet. പ്രധാന event ഗാനമേള ആയിരുന്നു. നേരത്തേ പ്ലാൻ ചെയ്തിരുന്നതല്ല. തുടങ്ങി കഴിഞ്ഞപ്പോൾ ഇത്‌ കൊള്ളാമല്ലോ എന്ന് തോന്നി.95 % Family members ആണ് പാടിയത്.9 ന് തുടങ്ങിയ ഗാനമേള അവസാനിച്ചത് 12 മണിക്കാണ്. Late ആയി എത്തിയ Dr George Mathew ,മാജിക്കും മിമിക്രി യും ചെയ്ത് നല്ല ഒരു സമാപനം കാഴ്ച്ച വെച്ചു. ഒരു പ്രവാസിയെ സംബന്ധിച്ചി ടത്തോളം ഏറ്റവും വലിയ ഭാഗ്യമാണ് ത...

വെട്ടി നുറുക്കൽ രാഷ്ട്രീയം(Viewpoint)

കാസർകോട്ട് രണ്ട്‌ കോൺഗ്രസ് പ്രവർത്തകരെ സിപിഎം കൊലയാളികൾ വെട്ടിനുറുക്കി പൈശാചികമാ യി കൊലപ്പെടുത്തി. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത് ഒരു സ്ഥിരം പരിപാടി ആയിരിക്കുന്നു. ഷുക്കൂർ കൊലപാതകത്തി ൻറെ details പുറത്തുവന്നതിൻറെ  ഞെട്ടൽ മാറുന്നതിന് മുമ്പാണ് കാസർകോട്ടെ ഇരട്ട കൊലപാതകം. സുന്ദരന്മാരായ രണ്ട് യുവാക്കളെ അതി നീചമായി വെട്ടി നുറുക്കി.കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ ഇപ്പോൾ പതിവായിരിക്കുന്നു. Fascism, നവോത്ഥാനം, എന്നൊക്കെ ചിലർ തട്ടി വിടുന്നത് പതിവാണ്. ഇവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇന്നലെ നടന്ന ഇരട്ട കൊലപാതകം ഏത് വകുപ്പിൽ പെടും? രാഷ്ട്രീയമായി വിയോജിച്ചതിന്റെ പേരിലാണ് ആ രണ്ടു യുവാക്കളെ വെട്ടി നുറുക്കിയത്. ഇത്‌ Fascism ആണെങ്കിൽ കേരളത്തിൽ അത് നടപ്പാക്കുന്നത് സിപിഎം ആണ്. കേരളത്തിൽ എന്ത് നവോഥാനം? രാഷ്ട്രീയമായി വിയോജിക്കുന്നവരെ കായികമായി നേരിടു ന്ന താണോ നവോത്ഥാനം? അക്രമത്തെ എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കുന്ന ഒരു പാർട്ടി കേരളം ഭരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. TP വധക്കേസ്‌പ്രതിയായ കുഞ്ഞനന്തന് 365 ദിവസം പരോൾ കൊടുത്തു. അതേ കേസ് പ്രതി കൊടിസുനി...

വാരാന്ത്യ ചിന്തകൾ

ഇന്നലെ വൈകീട്ട്‌ ഒരു മണിക്കൂർ നേരം പൈകയിൽ തകർത്ത് മഴ പെയ്തു. കഴിഞ്ഞ ശനിയാഴ്ച്ചയും ഞയറാഴ്ച്ചയും നല്ല മഴ കിട്ടി. അന്തരീക്ഷം തീർത്തും പൊടി രഹിതം. ശനിയാഴ്ചത്തെ മഴ ഞങ്ങളുടെ ഗൃഹപ്രവേശ നത്തിന്‌ വളരെ ഗുണം ചെയ്തു.ഇന്നലത്തെ മഴ അപ്രതീക്ഷിതവും ഗംഭീരവും ആയിരുന്നു. രാവിലെ വെട്ടം വീണപ്പോൾ കിണറ്റിലേക്ക് നോക്കി. ജലനിരപ്പ് വളരെ ഉയർന്നിരിക്കുന്നു. Recharge സംവിധാനം ഫലം കണ്ടിരിക്കുന്നു. സോളാർ system ഭംഗിയായി പ്രവർത്തിക്കുന്നു. രാവിലെ എഴുന്നേറ്റ്‌ തിണ്ണയിൽ നിന്ന് നോക്കുമ്പോൾ പൂഞ്ഞാർ മലകൾ മേഘങ്ങളിൽ ഒളിച്ചതായി കാണാം. ഒന്നോ രണ്ടോ  പ്രവശ്യമേ  വ്യക്തമായി  കാണാൻ സാധിച്ചിട്ടുള്ളു. ഈ ദിവസങ്ങളിൽ  രാവിലെ മൂടൽമഞ്ഞ് ഉണ്ട്. South ആഫ്രിക്കയിൽ ഞങ്ങൾ താമസിച്ചിരുന്ന Delareyville വിവിധ തരം പക്ഷികൾ ഉള്ള സ്ഥലമാണ്. ഇവിടെ സാധാരണ കാണുന്ന പക്ഷി കാക്കയാണ്.അവ വീടിനടുത്തു ഇടയ്ക്കിടെ surveilance നടത്താറുണ്ട്. ഞങ്ങൾ cooking വളരെ കുറച്ചുമാത്രം ചെയ്യുന്നവരായതു കൊണ്ട് കാക്കകൾക്ക് ഒന്നും കിട്ടാനില്ല. വെള്ള കൊക്കുകളും ഉപ്പനും ഓലേഞ്ഞാലിയും കരിയിലപ്പിടയും ഈ പ്രദേശത്ത് ഉണ്ട്. വൈകുന്നേരം ഇരുട്ടു പരക്കുന്നതിന...

ഗൃഹപ്രവേശം-1

പണ്ട് വിIദേശത്തു ജോലിക്ക് പോകുന്ന പ്രവാസിക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു. കുറേ പണം സമ്പാദിച്ചു നാട്ടിൽ തിരിച്ചെത്തി ഒരു വീട്‌വെച്ച് സുഖമായി ജീവിക്കണം എന്നതായിരുന്നു ആ സ്വപ്നം. ഇന്നും അതേ സ്വപ്നം ആയിരിക്കാം വിദേശത്ത് പോകുന്നവർക്ക് ഉള്ളത്. എന്തായാലും മടങ്ങി വരാൻ ഉദ്ദേശിച്ച അനേകം മലയാളികൾ തിരിച്ചു വരുന്നില്ല.കാരണം അവർക്ക് USA, കാനഡ, ഓസ്ട്രേലിയ, ജർമ്മനി, UK മുതലായ രാജ്യങ്ങളിൽ സ്ഥിരം ജോലിയും പൗരത്വവും ലഭിച്ചു. മക്കൾ അവിടെ ജനിച്ചു വളർന്നവരാണ്. മുതിർന്ന കുറേ ആളുകൾ കേരളത്തിൽ വീടുവെച്ചു ചിലപ്പോൾ ഒന്നോ രണ്ടോ മാസം ഇവിടെ താമസിക്കുന്ന രീതിയും ഉണ്ട്. ആഫ്രിക്കയിൽ നിന്ന് പിരിയുന്ന മലയാളികൾ ഭൂരിപക്ഷവും കേരളത്തിൽ settle ചെയ്യുന്നതായി കാണുന്നു. ഇവരിൽ കുറേ ആളുകൾ വൻ നഗരങ്ങളിലാണ് പാർക്കുന്ന ത്. നാടും നഗരവും തമ്മിൽ വ്യത്യാസം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു.ഉദാഹരണത്തിന് 20 വർഷം മുൻപ് ഗ്രാമങ്ങളിൽ മൊബൈൽ ഫോൺ സിഗ്നൽ കുറവായിരുന്നു. ഇന്ന് സിഗ്നൽ എല്ലായിടത്തും ലഭ്യമാണ്.  ഇന്ന് നാടും നഗരവും തമ്മിൽ വലിയ വ്യത്യാസം ഇല്ല. നല്ല റോഡുകളും പലതരം വാഹനങ്ങളും നാടും നഗരവും തമ്മിലുള്ള അകലം കുറച്ചിരിക്കുന്നു. 1994ൽ...