ബിഷപ്പ് ഫ്രാങ്കോയുടെ പതനം കാണുമ്പോൾ ഓർമ്മ വരുന്നത് Shakespeare ടെ Macbeth നെയാണ്. Macbeth ഒരു നല്ല മനുഷ്യൻ ആയിരുന്നു. Duncan രാജാവിനു വേണ്ടി യുദ്ധം നയിച്ച വീര നായകനായിരുന്നു Macbeth. യുദ്ധം കഴിഞ്ഞു മടങ്ങുമ്പോൾ വഴിയിൽ വെച്ച് മൂന്ന് മന്ത്രവാദിനികളിൽ ഒരാൾ പ്രവചിച്ചു."നീ ഭാവിയിൽ രാജാവാകും"ഈ പ്രവചനത്തെ ചുവടുപിടിച്ചാണ് Macbeth ഒരു അധികാര മോഹിയും കൊലപാതകിയും ആകുന്നത്. അധികാരത്തിനു വേണ്ടി Macbeth, ഡങ്കൻ രാജാവിനെ കൊന്നു. പിന്നീടങ്ങോട്ട് അധികാരം നില നിർത്താൻ വേണ്ടി അദ്ദേഹം അനേകം കൊലപാതകങ്ങൾ ചെയ്തു. പക്ഷേ Macbeth എന്ന ഏകാധിപതിക്കെതിരായി രാജ്യസ്നേഹികൾ വിദേശത്ത് സംഘടിച്ചു Macbeth ൻറെ കൊട്ടാരം ആക്രമിക്കാൻ പുറപ്പെടുന്നു. Macbeth ൻറെ നില പരുങ്ങലിൽ ആകുന്നു. എങ്കിലും അദ്ദേഹം പ്രതീക്ഷ കൈവിടുന്നില്ല. ഈ പ്രതീക്ഷയുടെ അടിസ്ഥാനം മന്ത്ര വാദിനികളുടെ ഒരു പ്രവചനമാണ്.1. Birnam വനം Macbeth ൻറെ കൊട്ടാരത്തിലേക്ക് വരുന്നതുവരെ Macbeth നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. 2. സ്ത്രീ പ്രസവിച്ച ആർക്കും നിന്നെ തോൽപ്പിക്കാൻ സാധ്യമല്ല. ഇവിടെയാണ് നമ്മൾ Macbeth നേയും ഫ്രാങ്കോ മുളക്കനെയും ഒരേ തട്ടിൽ കാണുന്നത്....