മുൻപ് ഒരു post ൽ സൂചിപ്പിച്ചത് പോലെ ഇവിടെ super weather ആണ്.2ഉം മൂന്നും മണിക്കൂർ ഇട വിട്ട് friendly, light rain. നട്ടുച്ചക്കും ചൂട് ഒട്ടുമില്ല. fan ഉം Ac യും വേണ്ട. ഇടിവെട്ടും ഉരുൾ പൊട്ടലും ഒന്നുമില്ല.
പക്ഷേ ഈ അനുകൂല weather പൂർണ്ണമായി ആസ്വദിക്കാനുള്ള സാഹചര്യം ഇല്ല. രണ്ട് കാരണങ്ങൾ വളരെ അസ്വസ്ഥത ഉണ്ടാക്കുന്നു. ഒന്ന്, നാട്ടിൽ എങ്ങും പടരുന്ന കോവിഡ്. രണ്ട്, സ്വർണ്ണ കള്ളക്കടത്തിന്റെ
ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ആർക്കും എന്തും ചെയ്യാവുന്ന ഒരു നാടായി കേരളം മാറിയിരിക്കുന്നു എന്ന സത്യം ആശങ്ക വർധിപ്പിക്കുന്നു.Things fall apart.. എന്ന സ്ഥിതിയിൽ ആണ് കേരളം.
ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ TV യും പത്രവും ഉപേക്ഷിച്ചു പ്രകൃതിയെ ആശ്രയിക്കുകയാണ് ഒരു മാർഗ്ഗം. ഭാഗ്യവശാൽ വനത്തിന് തുല്യമായ ചെറിയ പറമ്പുകൾ സ്വന്തമായി ഉണ്ട്. അതിൽ പ്രധാനം Foxhang (നരിതൂക്കിൽ) forest ആണ് വലിയ നാടൻ മാവുകളും പുളിയും ആഞ്ഞിലിയും വെട്ടിയും ഈന്തയും കശുമാവും പനയും ഒക്കെയുണ്ട്. വള്ളിച്ചെടികളും പക്ഷികളും ശല ഭങ്ങളും ഉണ്ട്.ഒന്നോ രണ്ടോ കാട്ടു മുയലും ഉണ്ട്.
Foxhang കുന്ന് കയറി കഴിഞ്ഞാൽ സമതലം ആണ്. വളരെ fertile ഭൂമിയാണ്.2017 വരെ ഇവിടെ റബ്ബർ തോട്ടം ആയിരുന്നു. അത് വെട്ടി വിറ്റു. ഇപ്പോൾ ഫലവൃക്ഷങ്ങൾക്കാണ് പ്രാധാന്യം. അവ വളർന്ന് വലുത് ആകാൻ കുറേ വർഷങ്ങൾ എടുക്കും.ഭീമൻ ആഞ്ഞിലികൾ ഒരു ഗംഭീരകാഴ്ച്ചയാണ്.100 വർഷത്തിലേറെ
പ്രായമുള്ള വൃക്ഷങ്ങൾ ഉണ്ട്.
പ്രകൃതി എപ്പോഴും എന്തെങ്കിലും തന്നുകൊണ്ടിരിക്കും. ജനുവരിയിൽ തുടങ്ങിയ ചക്ക സീസൺ ഏതാണ്ട് അവസാനിച്ചു. വളരെ തൃപ്തികരമായ ഒരു adventure സീസൺ ആയിരുന്നു അത്. freezer ൽ സൂക്ഷിച്ചിരിക്കുന്ന അരിഞ്ഞ
ചക്ക എടുത്ത് വേവിച്ചു ചക്ക സീസണിന്റെ ഓർമ്മകൾ പുതുക്കാറുണ്ട്.
ചക്ക സീസൺ കഴിഞാൽ എന്താ? rumputan പഴുത്തു വിളഞ്ഞു. ചുവപ്പും മഞ്ഞയും നിറമുള്ള rumputan പഴങ്ങൾ കാണാൻ നല്ല ഭംഗിയും തിന്നാൻ നല്ല മധുരവും ആണ്. കൈകൾ കൊണ്ട് പറിച്ചെടുക്കാം എന്നത് ഒരു advantage ആണ്.ചെറിയ കുരു ഉള്ള ഇനം ആണ്. മൂന്ന് മരങ്ങളുണ്ട്. ആദായ ത്തിന് വേണ്ടിയല്ല. നിറങ്ങൾ കൂടിവരുന്നത്
കാണാനും ഏറ്റവും മൂത്തത് പറിച്ചു തിന്നാനും ഒരു രസം. visitors ആരെങ്കിലും വന്നാൽ കൊടുക്കാൻ ഉണ്ട്. പക്ഷേ ആരും വരുന്നില്ല.
2020 നഷ്ടങ്ങളുടെ വർഷമാണ്. എവിടെ തിരിഞ്ഞാലും നഷ്ടം മാത്രം. പക്ഷേ ഈ പ്രദേശത്ത് ജനജീവിതം സാധാരണ പോലെ നീങ്ങുന്നു. ജനങ്ങളുടെ മുഖത്ത് വലിയ അങ്കലാപ്പ് ഒന്നും കാണുന്നില്ല. എവിടെയോ ഒരു silver lining അവർ കാണുന്നുണ്ട്.

Comments
Post a Comment