സത്യമാണ്. വളരെ നല്ല weather. ചെറിയ മഴയുണ്ട്. താപ നില കുറേ ദിവസം ആയിട്ട് 27,25 ഒക്കെയാണ്. ഫാൻ പോലും വേണ്ട. ചുമ്മാ വീട്ടിൽ ഇരിക്കാൻ നല്ല സുഖം. ഒന്നിനും ഒരു കുറവില്ല.
പക്ഷേ ഞാൻ പറഞ്ഞത് ഒരു cruel joke ആയിരുന്നു. ഇന്നത്തെ സ്ഥിതിയിൽ യാത്ര അസാധ്യമാണ്. ചൈനീസ് വൈറസ് ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളെ ഒഴിച്ച് ലോക ജനതയെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയാണ്. കോവിഡ് മഹാമാരി എന്ന് അവസാനിക്കും, ആരൊക്കെ ഭൂമിയിൽ അവശേഷിക്കും എന്നതു അജ്ഞാതമാണ്.
ഈ മഹാമാരിയുടെ ഒരു ഫലം വിദേശം unattractive ഉം നമ്മുടെ നാട് attractive ഉം ആയി എന്നതാണ്.42 വർഷം ആഫ്രിക്കയിൽ ജീവിച്ച എനിക്ക് പണ്ടേ ഈ ചിന്താഗതി ആയിരുന്നു.2017 ൽ ജന്മ നാട്ടിൽ തിരിച്ചെത്തി സ്ഥിര താമസം ആക്കിയപ്പോൾ എന്റെ ചിന്താഗതിയെ അരക്കിട്ട് ഉറപ്പിച്ചു.
കോവിഡ് എന്ന സുനാമി മലയാളികളുടെ വിദേശ സങ്കൽപ്പങ്ങളെ കടപുഴക്കി എറിഞ്ഞു കളഞ്ഞു. നാട് ആണ് നല്ലത്, എത്രയും വേഗം നാട്ടിൽ എത്തിയാൽ മതി എന്ന് ലക്ഷക്കണക്കിന് വിദേശ മലയാളികൾ ചിന്തിച്ചു. ആഗ്രഹിച്ച എല്ലാവർക്കും എത്താൻ കഴിഞ്ഞില്ല.
വിദേശം un attractive ആകാൻ എന്താണ് കാരണം ? വിദേശത്ത് പലർക്കും ജോലി നഷ്ടപ്പെട്ടു. അതു മാത്രമല്ല, നമ്മൾ വളരെ മതിപ്പ് കല്പിച്ചിരുന്ന അമേരിക്ക, UK, Italy ,France മുതലായ രാജ്യങ്ങൾ കോവിഡിനെ തടയുന്നതിൽ ദയനീയമായി പരാജയപ്പെട്ടത് അവരോടുള്ള മതിപ്പ് ഇല്ലാതാക്കി. അതേ സമയം ഈ വമ്പന്മാർ പട്ടിണി രാജ്യം എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്ന ഇന്ത്യ ഈ പ്രതിസന്ധി ഘട്ടത്തിൽ അവസരത്തിനൊതത് ഉണർന്ന് പ്രവർത്തിച്ചതു നമ്മുടെ രാജ്യത്തെപ്പറ്റി യുള്ള മതിപ്പ് വർദ്ധിപ്പിച്ചു. ഇനിയും ആയിരങ്ങൾ മരിക്കും. എന്നാല്പോലും കൊറോണ വ്യാപനത്തെ പിടിച്ചു നിർത്തുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിജയിച്ചു. കേരളത്തിൽ മരണ സംഖ്യ കുറയ്ക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടായി.
അമേരിക്ക, ഇറ്റലി മുതലായ രാജ്യങ്ങൾ പരാജയപ്പെട്ടിടതത് ഇന്ത്യ അഥവാ കേരളം വിജയിച്ചത് നമ്മുടെ ആല്മ വിശ്വാസം വർദ്ധിപ്പിച്ചു. ഈ രാജ്യത്തു മനുഷ്യത്വം നിലനിൽക്കുന്നു എന്നതാണ് പ്രധാനം.കേരളത്തിൽ ആരും പട്ടിണി കിടക്കരുത്,അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കരുത് എന്ന ഒരു പൊതു വികാരം ഉയർന്നുവരികയും അനേകം ആളുകൾ സഹജീവികളെ സഹായിക്കാൻ മുൻകൈ എടുക്കുകയും ചെയ്തു.
കിട്ടുന്ന ഏത് ജോലിയും ചെയ്ത് ഈ നാട്ടില്തന്നെ ജീവിക്കണം എന്ന ഒരു ആഗ്രഹം ഇന്ന് വേരുറക്കുകയാണ്. ഭാവിയിലേക്ക് വളരെ പ്രതീക്ഷ നൽകുന്ന മാറ്റമാണ് ഇത്.
Comments
Post a Comment