Skip to main content

Posts

Showing posts from May, 2020

കൊല്ലാൻ എത്ര മാർഗ്ഗങ്ങൾ! ( Viewpoint)

ഞാൻ Criminology പഠിച്ചിട്ടില്ല. എങ്കിലും ഈ വിഷയത്തിൽ ഒരു ഡിഗ്രി പരീക്ഷ എഴുതിയാൽ പുഷ്പം പോലെ ,കയ്യും വീശി ജയിച്ചു കയറാം എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം crime ൽ ഏറ്റവും അധികം ഗവേഷണം നടക്കുന്ന നാട് ആണ് Number1കേരളം. ഈ ഗവേഷണങ്ങളെപ്പറ്റി പത്രത്തിൽ നിത്യവും വായിച്ചാൽ മതി ക്രിമിനോളജിയിൽ Phd എടുക്കാനുള്ള matter കിട്ടും. അഞ്ചലിൽഒരു യുവാവ് മൂർഖനെ ഉപയോഗിച്ച് ഭാര്യയെ കൊന്ന് crime മേഖലയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ക്രിമിനോളജി BA പരീക്ഷയിൽ ആളെ കൊല്ലാൻ 10 methods എഴുതാൻ പറഞ്ഞാൽ 20 വേണമെങ്കിൽ stock ഉണ്ട്. പലതരം കൊലകൾ ഉണ്ടെങ്കിലും വിവാഹ ബന്ധത്തിലെ പാളിച്ചകൾ കാരണം സംഭവിക്കുന്ന കൊലകൾ ഒരു പ്രത്യേക section ആണ്. പണ്ട് ഞാൻ തെറ്റി ധരിച്ചിരുന്നു divorce ചെയ്യുന്നവർ മോശക്കാർ ആണെന്ന്.പക്ഷേ ഇപ്പോൾ മനസ്സിലായി അവർ തങ്കപ്പെട്ട മനുഷ്യർ ആണെന്ന്. കാരണം അവർ കൊല ഒഴിവാക്കി പിരിയുന്നു. ഭർത്താക്കന്മാർ ഭാര്യമാരെ കൊല്ലുന്ന കേസ് സാധാരണയാണ്. ചില ഭാര്യമാർ കാമുകനുമായി ഗൂഢാലോചന നടത്തി ഭർത്താവിനെ തട്ടുന്ന caseകൾ വിരളമല്ല. 10മാർഗ്ഗങ്ങൾ 1. മർദ്ദിച്ചു കൊലപ്പെടുത്തൽ 2  വിഷം 3 പെട്രോൾ ഒഴിച്ച് തീ കൊളുത്തൽ 4 കഴുത്തു ഞ...

ആഗമനവാർഷികം 3

ആഗമനവാർഷികം എന്ന ഒന്ന് ഉണ്ടോ? പേഴ്‌സണൽ ആയിട്ട് പറഞ്ഞാൽ ഉണ്ട്. ഒരാൾ ദീർഘകാലം വിദേശത്ത് ജീവിച്ച ശേഷം എല്ലാം വിറ്റു പെറുക്കി സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ദിവസത്തിന്റെ ഓർമ്മിക്കൽ ആണ് ആഗമനവാർഷികം. എനിക്ക് അത് മേയ് 8 ആയിരുന്നു. അതായത് ഇന്നലെ.1974മുതൽ 2017 വരെ ദീർഘിച്ച ആഫ്രിക്കൻ പ്രവാസത്തിന് തിരശീല വീണത്  2017 മേയ് 8 ആം തീയതി. ഒരു 8ആം തീയതി ,അതായത് 1988 ജനുവരി 8 ആം തീയതിയാണ് ഞാൻ ആദ്യമായി സൗത്ത് ആഫ്രിക്കയിൽ കാലു കുത്തിയത്.  2017 ൽ  പ്രത്യേകിച്ചു ഒന്നും തോന്നിയില്ല. കാരണം എല്ലാ വർഷവും ഡിസംബറിൽ മുടങ്ങാതെ നാട്ടിൽ വന്നിരുന്നു. അവധിക്ക് വരുമ്പോൾ കോട്ടയത്തു കഞ്ഞിക്കുഴിയിൽ ഉള്ള ഫ്ലാറ്റിൽ ആണ് താമസിച്ചിരുന്നത്.2016ൽ മൂന്നു മാസം നാട്ടിൽ ഉണ്ടായിരുന്നു. അങ്ങനെ എല്ലാം സുപരിചിതം ആയിരുന്നു.2019 ഫെബ്രുവരി9ആം തീയതി ജന്മദേശമായ പൈകയിൽ പുതിയ വീട്ടിൽ താമസം തുടങ്ങി. ഞാൻ ജീവിച്ച കെനിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളെപ്പറ്റി ഒരു rating ചോദിച്ചാൽ 10ആണ് ഉത്തരം. ആ രാജ്യങ്ങളിൽ എന്ത് സമ്പാദിച്ചു എന്നതല്ല ഈ10 ന്റെ അടിസ്ഥാനം. എല്ലാ വിധത്തിലും നല്ലവരായ ആഫ്രിക്കരുടെ ഇടയിൽ ജീവിക്കാനുള്ള ഭാഗ്യം ...

Home/വീട്‌ ചിന്തകൾ

Paika യിൽ വേനൽ മഴ തുടങ്ങിയിട്ട് രണ്ടാഴ്ച്ച ആയിരിക്കുന്നു. തുള്ളിക്കൊരു കുടം എന്ന കണക്കിന് വാരി കോരി മഴയാണ് എന്നും ഉച്ച കഴിഞ്ഞ് 3-4 മണിയോട് കൂടി. മഴ കഴിഞ്ഞാൽ perfect weather conditions ആണ്. അന്തരീക്ഷം 100%pure.വീട്ടിൽ ഇരിക്കാൻ പറ്റിയ കാലാവസ്‌ഥ. ഇന്ന് എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു വാക്ക് home ആണ്. വീട്ടിൽ ഇരിക്കുന്നവർക്കും മറ്റു സ്ഥലങ്ങളിൽ/നാടുകളിൽ കുടുങ്ങിയവർക്കും home ആണ് പ്രധാനം. കുടുങ്ങിയവർ home എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ എത്ര കടമ്പകൾ കടക്കണം. എത്ര papers കാണിക്കണം? എത്ര ചോദ്യങ്ങൾക്ക് ഉത്തരം പറയണം?എല്ലാം ഒരു simple കാര്യത്തിനു വേണ്ടി. വീട്ടിൽ എത്തണം എത്രയും വേഗം.വീട്ടിൽ എത്തി ഒന്നു തല ചായ്ച്ചാൽ ദുഃഖ ഭാരം പകുതി തീരും. വീട്ടിൽ സുരക്ഷിതരായി ഇരിക്കുന്നവരുടെ ചിന്ത, എന്ന് ഈ കിളിക്കൂട്ടിൽ നിന്നും പറന്ന് പറന്ന് പോകാൻ സാധിക്കും എന്നതാണ്. വീട് എന്ന വാക്കിനെക്കാൾ ഞാൻ prefer ചെയ്യുന്നത് home ആണ്. വളരെ positive ആയിട്ടുള്ള ഒരു വാക്കാണ് home. Ho എന്ന ശബ്ദം തന്നെ വളരെ ആശ്വാസം തരുന്നതാണ്.ho യിൽ തുടങ്ങുന്ന പല വാക്കുകളും positive ആണ്. holy, holiday, hostel, host, hoist, honour, ...

വാരാന്ത്യ ചിന്തകൾ

Lock down കാലം വളരെ വേദനജനകവും ആശങ്കകൾ നിറഞ്ഞതും ആണ്. കോവിഡ് മഹാമാരി ഏതെങ്കിലും തരത്തിൽ affect ചെയ്യാത്ത ആരും ലോകത്തു ഇല്ല. പക്ഷേ ചൈനയും ഉത്തര കൊറിയയും എന്തൊക്കെയോ രഹസ്യങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. എന്നെങ്കിലും ആ രഹസ്യങ്ങൾ പുറത്തു വരാതിരിക്കില്ല. എന്തായാലും ദൂര വ്യാപകമായ damage നടന്നു കഴിഞ്ഞു. ഈ Lock down കാലത്ത് സ്വന്തം വീടുകളിൽ കഴിയുന്നവർ lucky ആണ്. വിദേശത്തും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങി ഒറ്റപ്പെട്ടു പോയവർ, കുടുംബാംഗങ്ങൾ മരിച്ചവർ എന്നിവരുടെ കാര്യം ഓർക്കുമ്പോൾ സ്വന്തം വീട്ടിൽ കഴിയുന്നവർ എത്രയോ ഭാഗ്യം ചെയ്തവരാണ്. നമ്മുടെ ചെറിയ അസൗകര്യങ്ങൾ ഒന്നുമല്ല.2020മുഴുവൻ അടച്ചുപൂട്ടി ഇരിക്കേണ്ടി വന്നാലും പരാതി പ്പെടേണ്ട കാര്യമില്ല. കാരണം ജീവിച്ചിരിക്കുക എന്നതാണ് പ്രധാനം. നമ്മളും മറ്റുള്ളവരും ജീവിച്ചിരിക്കാൻ വേണ്ടി നമ്മൾ കുറേ ത്യാഗങ്ങൾ സഹിക്കേണ്ടത് ആവശ്യമാണ്. ആരോഗ്യ പ്രവർത്തകർ ,പൊലീസുകാർ, സുരക്ഷാ ഉദ്യോഗസ്ഥർ, ഭരണാധികാരികൾ മുതലായവർ വലിയ risk എടുക്കുന്നു. വിശ്രമമില്ലാതെ ജോലി ചെയ്യുന്നു. ചിലർ മരിച്ചു. അങ്ങനെ നോക്കുമ്പോൾ വീട്ടിൽ സുരക്ഷിതരായി ഇരിക്കുന്നവർക്ക് പരാതിപ്പെടാൻ ഒന്നുമില്ല....