2020ൽ ഇതുവരെ കാലാവസ്ഥയുടെ കാര്യത്തിൽ situation ആശങ്കാജനകമാണ്. കോട്ടയം ജില്ല വെന്ത്രുകുകയാണ്. ചില സ്ഥലങ്ങളിൽ തീപിടുത്തം ഉണ്ട്. മഴയ്ക്കു വേണ്ടിയുള്ള കാത്തിരുപ്പ് ഫലം കാണുന്നില്ല. രാവിലെ അല്പം തണുപ്പ് ചില ദിവസങ്ങളിൽ feel ചെയ്യും. ചിലപ്പോൾ അതും ഇല്ല. രാവിലെ 5.45 മുതൽ morning walk ആണ്.6.30 വരെ. നടക്കാൻ റോഡിനെ ആശ്രയിക്കുന്നില്ല. റോഡ് അപകടകരമാണ്. കാൽ നടക്കാരനെ ഇടിച്ചു വീഴ്ത്തിയേക്കാം. വീടിനുചുറ്റും നടക്കാൻ വേണ്ടുവോളം സ്ഥലമുണ്ട്. നമുക്ക് പരിചയമുണ്ട്, പക്ഷേ ഒരിക്കലും കുശലം പറയാത്ത ആൾ ആരെന്ന് ചോദിച്ചാൽ അത് പത്രക്കാരൻ പയ്യനാണ്. ഒരു മിന്നായം പോലെ ബൈക്കിൽ വന്ന് പത്രം എറിഞ്ഞിട്ടു പോകും. പത്രം മുഴുവൻ വായിക്കണമെങ്കിൽ മണിക്കൂറുകൾ വേണം. അതുകൊണ്ട് ഒറ്റയിരിപ്പിന് പത്രം വായിച്ചു തീർക്കാൻ ആവില്ല. അതുകൊണ്ട് random ആയിട്ടാണ് വായന. Paika യിൽ ചില കടകൾ 7 മണിക്ക് തുറക്കും. പാലും പത്രവും ഒഴിച്ചുകൂടാൻ വയ്യാത്തതാണ്. ഇന്ത്യയിൽ ആകെ മാന്ദ്യം ആണ്, ജീവിക്കാൻ വയ്യ എന്ന് ചിലർ വിലപിക്കുന്നതിനോട് യോജിക്കാൻ വയ്യ. പച്ചക്കറി കടയിലേക്ക് നടന്നു. ഉള്ളിയുടെ വില കേട്ട് ഞെട്ടി. രണ്ട് മാസം മുമ്പ് 200 രൂപ വരെ വില വന്ന ഉള്ളിക...