Skip to main content

Posts

Showing posts from August, 2019

ന്യായീകരണവകുപ്പ് MD

സർക്കാരിന്റെ ചെലവു ചുരുക്കൽ പദ്ധതിയുടെ ഭാഗമായി ഉടനെ തുടങ്ങുന്ന ന്യായീകരണകോർപറേഷൻ MD തസ്തികയിലേക്ക്  സർക്കാരിന്റെ ശിങ്കിടികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതകൾ താഴെ കൊടുക്കുന്നു. 1. കോപ്പിയടിച്ചു നേടിയ ബിരുദം അല്ലെങ്കിൽ ബിരുദാ നന്തര ബിരുദം. 2. അടിപിടി, കത്തിക്കുത്ത് മുതലായ ക്രിമിനൽ record. 3. നിയമസഭ തെരഞ്ഞെടുപ്പിൽ അല്ലെങ്കിൽ ലോക് സഭ ഇലക്ഷനിൽ  തോ റ്റവർക്ക് മുൻഗണന. 4.കെടുകാര്യ സ്ഥത, അഴിമതി എന്നിവയിൽ കുറഞ്ഞത് 10കൊല്ലത്തെ പരിചയം. Salary: പ്രതിമാസം രണ്ട് ലക്ഷം രൂപ. ആനുകൂല്യങ്ങൾ 1 ലക്ഷം വീട്, Mercedes car, ഡ്രൈവർ, cook, gunman, gunwoman, gardener,chowkkeedar( chor) എന്നിവ ലഭിക്കും. Job Description : സർക്കാരിനെ 24 മണിക്കൂറും പുകഴ്ത്തണം. സർക്കാരിന് എന്തെങ്കിലും വീഴ്ച്ച പറ്റിയാൽ അതിനെ ന്യായീകരിക്കണം. സർക്കാരിനെ വിമർശി ക്കുന്നവരെ Fascist, വർഗ്ഗീയവാദി എന്നൊക്കെ മുദ്ര കുത്തി തള്ളി കളയണം. ശുഭം

Dear rain, go away (Instant poem)

Dear rain, go away, I beg you, stooping to rock bottom, Have mercy on us, on us Malayalees, Suffering the worst of the worsest, Lashed , drenched and tossed , By your insatiable fury, or at least, Give us a short break, till we find, Escape roots from this cursed land. Dear rain, our darling of the past, What error have we done, To deserve this disaster, consecutively? A short break, and release the hijacked Sun, And close the doomed clouds, And save us from eternal damnation. Dear rain, gorgive our trespasses, It's true we have defied you, We have destroyed Mother Nature, We have resurrected Sodom and Gomora here, in Kerala, the former Heaven, Give us another chance, As done by the prodigal son's dad, Give us another chance, I beg you.

വാരാന്ത്യ ചിന്തകൾ ( Viewpoint)

പണ്ടേ ദുർബ്ബല, പിന്നെ ഗർഭിണി എന്നൊരു ചൊല്ലുണ്ട്. സ്ത്രീ ദുർബ്ബലയാണ് എന്നു പറഞ്ഞാൽ അധികമാരും അത് അംഗീകരിക്കുകയില്ല. എങ്കിലും കേരളത്തിന്റെ ഇന്നത്തെ അവസ്‌ഥ വെച്ചു നോക്കുമ്പോൾ ഈ ചൊല്ല് പറയാതെ വയ്യ. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന ചൊല്ലും ഇവിടെ പ്രസക്തമാണ്. 2018ലെ മഹാ പ്രളയത്തിൻറെ ക്ഷീണം തീർന്നില്ല, അപ്പോഴാണ് 2019ൽ അതേ ദിവസങ്ങളിൽ തോരാ മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും. ഈ ദുരന്തം 2020ലും ആവർത്തി ച്ചാൽ എന്തായിരിക്കും സ്ഥിതി? കേരളത്തിൽ എല്ലാം OK ആണ്, ആശങ്ക വേണ്ടാ എന്ന് ആരെങ്കിലും പറഞ്ഞാൽ അത് പൊളിവചനം ആണ്. മരണ സംഖ്യ ഉയരുകയാണ്.ഒരു ലക്ഷത്തിലേറെ ആളുകൾ ക്യാമ്പുകളിൽ ആണ്. ജീവൻ പണയം വെച്ചും രക്ഷാ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളുകൾ എല്ലാ വിധ പിന്തുണയും അർഹിക്കുന്നു. എല്ലാ വർഷവും പ്രളയം ആവർത്തിക്കുകയാണെങ്കിൽ കേരളത്തിൽ ജീവിതം ദുസ്സഹകമാകും. അതുകൊണ്ട് കേരളം ഒറ്റക്കെട്ടായി പ്രതിരോധം തീർക്കേണ്ടിയിരിക്കുന്നു. ഒന്നാമത് നിയമ വിരുദ്ധമായി പ്രവർത്തനങ്ങൾ നടത്തി പ്രകൃതിയെ ദ്രോഹിക്കുന്നത് നിർത്തണം. ഉദാഹരണമായി തോടുകൾ കെട്ടിയെടുത്തു പലരും സ്വന്തമാക്കിയിരിക്കുന്നു. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. കേരളം N...

കേരളം ഇന്ത്യയുടെ ഭാഗമോ? (Viewpoint)

കശ്മീർ ഇന്ത്യയുടെ ഭാഗമാണോ അല്ലയോ എന്ന കാര്യത്തിൽ ചില ഇന്ത്യക്കാർക്ക് സംശയമുണ്ട്. Confusion ആണ്. കേരളം ഇന്ത്യയുടെ ഭാഗമാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു trend ഇപ്പോൾ വളർന്നു വരുന്നുണ്ട്. ഉദാഹരണമായി ഇപ്പോൾ സുഷമാ സ്വരാജിന്റെ സംസ്കാര ചടങ്ങുകൾ ഇന്ത്യൻ ചാനലുകൾ ലൈവായി കാണിച്ചു കൊണ്ടിരിക്കുകയാണ്. ജനം TV ഒഴിച്ച് മറ്റ്‌ മലയാളം ചാനലുകൾ ഇത് കാണിക്കുന്നില്ല. കാരണം അന്ധമായ മോഡിവിരോധം മാത്രം. കൂടാതെ പരാജയത്തിന്റെ കയ്പ് നാവിൽ ഇപ്പോഴും ഉണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് മോദിയെയും രാഹുലിനെയും തുല്യരായി നേർക്കുനേർ കാണിച്ച് കേരള മാധ്യമങ്ങൾ കുറെ കളിച്ചു. ഇന്ന് ആ രാഹുലിന്റെ whereabouts പോലും അറിഞ്ഞുകൂടാ. രാഷ്ട്രീയവും ദേശവും ഭാഷയും ഒന്നും നോക്കാതെ നോക്കാതെ എല്ലാ ഇന്ത്യക്കാർക്കും സേവനം ചെയ്ത മഹതിയാണ് സുഷമാ സ്വരാജ്. മലയാളികളായ പ്രവാസികൾക്ക് വളരെയേറെ നന്മ ചെയ്ത ആളാണ് ലോകം മുഴുവൻ ആദരിക്കുന്ന സുഷമ. കേരള ചാനലുകളുടെ പ്രവർത്തി തനി തറയാണ്. സുഷമാ സ്വരാജിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്ന സമയം പിണറായി ലൈവായി മീഡിയയിൽ വന്നത് ഞെട്ടിക്കുന്നതാണ്. കേരളത്തിൽ ബഹുമാനം എന്നത് ഇല്ലാതായി. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങൾ നടക്കു...