ഇന്ത്യയിൽ എല്ലാം കുത്തഴിഞ്ഞു കിടക്കുകയാണെന്നും ജനങ്ങൾ ആകെ കഷ്ടപ്പാടിൽ ആണെന്നും ചിലർ തട്ടി വിടുന്നത് കാണുമ്പോൾ ചിരിക്കാതെ വയ്യ. വിദേശത്ത് നല്ല നിലയിൽ കഴിയുന്ന ഒരു സുഹൃത്ത് പറഞ്ഞത് ഇവിടം much better എന്നാണ്. പേർസണൽ ആയിട്ട് പറഞ്ഞാൽ ഇവിടെ ഒന്നിനും ഒരു കുറവും ഞാൻ കാണുന്നില്ല. Voters ലിസ്റ്റ് ൽ പേര് ചേർക്കാൻ 25 മാർച്ചിൽ കൂടി അവസരം ഉണ്ടെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി. വീടിന് ഒരു കല്ലേറ് അകലെയുള്ള അക്ഷയായിൽ പോയി. പേര് രജിസ്റ്റർ ചെയ്യാൻ കുറെ ആളുകൾ അവിടെ ഉണ്ടായിരുന്നു.30 minute കൊണ്ട് എല്ലാം കഴിഞ്ഞു. ഞാനും എൻറെ wife ഉം അങ്ങനെ കന്നി വോട്ടര്മാരായി. വളരെക്കാലം കുമ്പസാരിക്കാതെ നടന്ന ഒരു സാദാ പാപി കുമ്പസാരിച്ചിട്ടു ഇറങ്ങി വന്നതുപോലെ ഒരു feeling. പോസ്റ്റ് ഓഫീസ് ഒരു കല്ലേറ് ദൂരത്തിന് ഉള്ളിൽ ആണ്. ആ സ്ഥാ പനത്തെ എപ്പോഴും കാണുന്നതല്ലാതെ അവിടെ എന്തെങ്കിലും ചെയ്യാൻ സാധിച്ചിരുന്നില്ല. തൃശ്ശൂറിലേക്ക് ഒരു കത്തു അയക്കാനുള്ള ഭാഗ്യം ഉണ്ടായി. വെറും10 രൂപയുടെ സ്റ്റാമ്പ്. അടുത്ത ദിവസം ആ കത്ത് ഉദ്ദേശിച്ച സ്ഥലത്തു കിട്ടി. പൊള്ളുന്ന വിലക്കയറ്റത്തെപ്പറ്റി ഇപ്പോൾ ആരും ഒന്നും പറഞ്ഞു കേൾക്കുന്നില്ല. വെളുത...