2019 ജനുവരി 8
എല്ലാവരുടെയും ഇഷ്ടമാസം ഏതാണെന്ന് ചോദിച്ചാൽ ജനുവരി എന്നായിരിക്കും മറുപടി. കാരണം ഒരു പാട് പ്രതീക്ഷകളുമായിട്ടാണ് നമ്മൾ പുതുവർഷത്തെ വരവേൽക്കുന്നത്. നിർഭാഗ്യവശാൽ തുടരെ തുടരെയുള്ള ഹർത്താലുകൾ ഒരു siege feeling ഉണ്ടാക്കുന്നു.
Retire ചെയ്ത ഒരു മുതിർന്ന പൗരനെ സംബന്ധിച്ചിടത്തോളം ഹർത്താൽ വലിയ പ്രശ്നമില്ല. രണ്ടു ദിവസം വീട്ടിൽ ഇരുന്നാലും
കുഴപ്പം ഒന്നുമില്ല. എന്നാലും ഈ 48 മണിക്കൂർ എന്ന കണക്ക് എന്താണെന്ന് പിടി കിട്ടുന്നില്ല.6 തൊട്ട് 6 വരെ,24 മണിക്കൂർ, എന്നൊക്കെ കേട്ടിട്ടുണ്ട്. ഒരു പക്ഷേ 24 മണിക്കൂർ പണിമുടക്ക്
അധികാരികൾ ശ്രദ്ധിക്കുകയില്ലായിരിക്കാം.
പണിമുടക്കുകളും ഹർത്തലുകളും മാധ്യമങ്ങളിൽ മോശം വാർത്തകളും ഇല്ലാത്ത ഒരു കേരളത്തെ/ഇന്ത്യയെ സ്വപ്നം കാണാൻ ആകുമോ? ശുഭസൂചകമായി ഇപ്പോൾ ഒന്നും കാണുന്നില്ല. പാർലമെൻറ്ൽ പോലും പരസ്പര ബഹുമാനം ഇല്ലാത്ത അവസ്ഥയാണ്.
അത് എന്തായാലും പേർസണൽ ആയിട്ട് പറഞ്ഞാൽ ചില നല്ല കാര്യങ്ങൾ 2019ൻറെ തുടക്കത്തിൽ നടന്നു. ജനുവരി 5ന് ഞങ്ങളുടെ പുതിയ വീടിൻറെ വെഞ്ചെരിപ്പു നടത്തി. കേറി താമസം പിന്നീട്.
South ആഫ്രിക്കയിൽ ഞങ്ങൾ താമസിച്ച Delareyville എന്ന കൊച്ചു ടൗണും പൈകയും തമ്മിൽ വളരെ സാമ്യമുണ്ട്. അവിടെ ഞങ്ങളുടെ വീട് അര ഏക്കർ കോമ്പൗണ്ടിൽ ആയിരുന്നു. ഇവിടെയും അങ്ങനെ തന്നെ. അവിടെയും ഇവിടെയും visitors ന് കാർ പാർക്ക് ചെയ്യുന്നതിന് ധാരാളം ഇടം ഉണ്ട്.
Delareyville ൽ കാർ എടുക്കാതെ കടകൾ, bank, Post ഓഫീസ് മുതലായവയിൽ വേണമെങ്കിൽ പോകാം. ഇവിടെയും അങ്ങനെ തന്നെ. എൻറെ Street ൽ തന്നെയാണ് പൂവരണി PO. പക്ഷേ ഈ സ്ഥാപനം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ എന്ന് സംശയമാണ്. എഴുത്തു കുത്തുകൾ ഇല്ലാതായിരിക്കുന്നു. പിന്നെ ഒരു പ്രയോജനം ഉണ്ട്. Post Office ൽ നിന്ന് നോക്കിയാൽ വീട് കാണാം എന്ന് വഴി പറഞ്ഞു കൊടുക്കാം. പക്ഷെ ഇന്ന് Post ഓഫീസ്
അറിയപ്പെടാത്ത ഒരു സ്ഥാപനം ആണ്.
പട്ടണത്തിന്റെ average സൗകര്യങ്ങൾ ഉള്ളതും, എന്നാൽ ഗ്രാമീണ അന്തരീക്ഷം ഉള്ളതുമായ ടൌൺ കൾ ആണ് Delareyville ഉം പൈകയും.
Meat ഇവിടെ സുലഭം ആണ്. എന്നാൽ ക്വാളിറ്റി യുടെ കാര്യത്തിൽ
Delareyville ബഹുദൂരം മുന്നിലാണ്. എന്നാൽ മീൻ, fresh ചിക്കൻ എന്നിവയുടെ കാര്യത്തിൽ Delareyville 0.പൈക 10.
Delareyville ൽ 4 bottle stores ഉണ്ട്. മദ്യം സുലഭം.എന്നാൽ മദ്യവിൽപ്പന ശാലയിൽ തിരക്ക് ഒട്ടുമില്ല.പൈകയി ൽ bottle സ്റ്റോർ ഇല്ല. പക്ഷേ ഒഴിഞ്ഞ കുപ്പികൾ സുലഭം. ഇവിടെ അടുത്തു bottle സ്റ്റോർ ഞണ്ടു പാറ എന്ന സ്ഥലത്താണ്. Christmas/New Year സീസനിൽ കേരളത്തിൽ 513 കോടിയുടെ മദ്യം വിറ്റു എന്നാണ് റിപ്പോർട്ട്. Q നിൽക്കാൻ മടിയുള്ളവർ ഓട്ടോറിക്ഷക്കാരനെ അയച്ച്
മദ്യം വാങ്ങാറുണ്ട്.
ഇന്നലെ പുതിയ വീട്ടിൽ അന്തിയുറങ്ങി. രാവിലെ എഴുന്നേറ്റപ്പോൾ നല്ല തണുപ്പ്. സൗത്ത് ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ജാക്കറ്റ് അനക്കാതെ പെട്ടിയിൽ ഉണ്ട്. അത് കൊണ്ടുവന്നത് വെറുതെ ആയില്ല. തപ്പിയെടുത്ത് തണുത്ത പ്രഭാതങ്ങളിൽ ധരിക്കാം.
പൈകയിലെ ഒരു പുതിയ താമസ ക്കാരൻ എന്ന നിലയിൽ ഹർത്താൽ നേരിട്ട് കാണാൻ town ൽ പോയി. കാറുകളും ബൈക്കുകളും ധാരാളം ഓടുന്നു. ചുരുക്കം ചില കടകൾ തുറന്നിട്ടുണ്ട്.സ്ഥലത്തെ പ്രധാന ഹോട്ടൽ ആയ Spice Plaza അടച്ചിരിക്കുന്നു. മറ്റു ഹോട്ടലുകൾ തുറന്നിട്ടുണ്ട്. സമര ക്കാർക്കും ചായ കുടിക്കണമല്ലോ.
യുദ്ധം, പ്രകൃതി ക്ഷോഭം മുതലായ കാരണങ്ങളാൽ ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയേണ്ട അവസ്‌ഥ ചില രാജ്യങ്ങളിൽ ഉണ്ടാകാറുണ്ട്. കേരളത്തിൽ ഇതു രണ്ടും ഇല്ല. എന്നാൽ ജനങ്ങൾ ഏറ്റവും അധികം ദിവസങ്ങൾ വീടിനുള്ളിൽ കഴിയുന്ന ഒരു രാജ്യമാണ് കേരളം. ഹർത്താലുകൾ കാരണം.
നാട്ടിൽ അവധിക്ക് വരുന്ന പ്രവാസികൾക്ക് വിലപ്പെട്ട ദിവസങ്ങൾ നഷ്ടപ്പെടുന്നു. നമ്മൾ 30രൂപയ്‌ക്ക് air time വാങ്ങിയാൽ 25 രൂപയുടെ talk time കിട്ടും.30 ദിവസത്തെ അവധിക്ക് വന്നാൽ25ദിവസം കിട്ടിയാൽ ഭാഗ്യം.

Comments
Post a Comment