"നാട്ടിൽ അവധിക്ക് വരുന്നെങ്കിൽ ഇപ്പോഴാണ് ഏറ്റവും നല്ല സമയം." വിദേശത്തുള്ള ഒരു friend നോട് ഞാൻ പറഞ്ഞു. സത്യമാണ്. വളരെ നല്ല weather. ചെറിയ മഴയുണ്ട്. താപ നില കുറേ ദിവസം ആയിട്ട് 27,25 ഒക്കെയാണ്. ഫാൻ പോലും വേണ്ട. ചുമ്മാ വീട്ടിൽ ഇരിക്കാൻ നല്ല സുഖം. ഒന്നിനും ഒരു കുറവില്ല. പക്ഷേ ഞാൻ പറഞ്ഞത് ഒരു cruel joke ആയിരുന്നു. ഇന്നത്തെ സ്ഥിതിയിൽ യാത്ര അസാധ്യമാണ്. ചൈനീസ് വൈറസ് ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളെ ഒഴിച്ച് ലോക ജനതയെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയാണ്. കോവിഡ് മഹാമാരി എന്ന് അവസാനിക്കും, ആരൊക്കെ ഭൂമിയിൽ അവശേഷിക്കും എന്നതു അജ്ഞാതമാണ്. ഈ മഹാമാരിയുടെ ഒരു ഫലം വിദേശം unattractive ഉം നമ്മുടെ നാട് attractive ഉം ആയി എന്നതാണ്.42 വർഷം ആഫ്രിക്കയിൽ ജീവിച്ച എനിക്ക് പണ്ടേ ഈ ചിന്താഗതി ആയിരുന്നു.2017 ൽ ജന്മ നാട്ടിൽ തിരിച്ചെത്തി സ്ഥിര താമസം ആക്കിയപ്പോൾ എന്റെ ചിന്താഗതിയെ അരക്കിട്ട് ഉറപ്പിച്ചു. കോവിഡ് എന്ന സുനാമി മലയാളികളുടെ വിദേശ സങ്കൽപ്പങ്ങളെ കടപുഴക്കി എറിഞ്ഞു കളഞ്ഞു. നാട് ആണ് നല്ലത്, എത്രയും വേഗം നാട്ടിൽ എത്തിയാൽ മതി എന്ന് ലക്ഷക്കണക്കിന് വിദേശ മലയാളികൾ ചിന്തിച്ചു. ...