കേരളത്തിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളെപ്പറ്റി പറഞ്ഞാൽ വളരെ tension ഉണ്ടാകും. അതുകൊണ്ട് അതെല്ലാം മാറ്റി വെച്ച് വളരെ പുല്ലുവേരു (grassroots)ലെവലിൽ ഉള്ള ചില കൊച്ചു കൊച്ചു കാര്യങ്ങൾ പറയാം.
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും എന്ന ഒരു പാട്ട് കുട്ടിക്കാലത്തു കേട്ടിട്ടുണ്ട്.അതുപോലെ ഒരു അനുഭവം ഈയിടെ ഉണ്ടായി.
2016ൽ കുറെ ഫല വൃക്ഷങ്ങൾ നട്ടു. അക്കൂട്ടത്തിൽ ഒരു മുള്ളാത്തയും ഉണ്ട്. അത് തഴച്ചു വളർന്ന് ഇപ്പോൾ 15 അടി ഉയരമുണ്ട്. കഴിഞ്ഞ വർഷം അതിൽ അനേകം പൂക്കൾ ഉണ്ടായി. എന്നാൽ ഒരെണ്ണം മാത്രമേ പഴം ആയുള്ളൂ. അത് പറിച്ചു തിന്നു. ഏകദേശം500 ഗ്രാം തൂക്കം ഉണ്ടായിരുന്നു. നല്ല മധുരമായിരുന്നു.
ഇക്കൊല്ലവും അത് ആവർത്തിച്ചു. കീടങ്ങളും ഉറുമ്പും ആക്രമിച്ചു പൂക്കൾ പൊഴിഞ്ഞു പോയി. ഒരെണ്ണം അവശേഷിച്ചു. അതിന്റെ വളർച്ചയെ ഞാൻ നിത്യവും നിരീക്ഷിച്ചു. അതിന്റ ഭംഗി കണ്ട് ആസ്വദിച്ചു. ഫോട്ടോ എടുത്തു. പറിക്കുന്ന കാര്യം ആലോചിച്ചില്ല.
കഴിഞ്ഞ ഒരു ദിവസം ഞാൻ മുള്ളാത്ത പഴം കാണാൻ രാവിലെ ഗാർഡനിൽ പോയി. ആ ത്ത പഴത്തിന്റെ സ്ഥാനം ശൂന്യം. നിലത്തു കുറെ തൊലി കിടപ്പുണ്ട്.. വവ്വാൽ എന്ന വില്ലൻ പണി പറ്റിച്ചു.ഈ ചതിയുടെ നിരാശ ഇപ്പോഴും വിട്ടു മാറിയിട്ടില്ല.
ഇനി പ്ലാവുകളിൽ ആണ് പ്രതീക്ഷ. A, B, C
എന്നീ നാടൻ പ്ലാവുകളും D എന്ന ആധുനിക പ്ലാവും ആണ് എനിക്ക് ഉള്ളത്. നാടൻ പ്ലാവുകൾ 50 അടിയോളം ഉയരം ഉള്ളവയാണ്.ഉയരത്തിൽ ഉണ്ടാകുന്ന ചക്ക പറിക്കാൻ വയ്യാതെ വീണു പോവുകയാണ് പതിവ്.
പ്ലാവ് A വീടിന് അടുത്താണ്. കഴിഞ്ഞ കൊല്ലം ധാരാളം ചക്ക കിട്ടി. ഇക്കൊല്ലം late ആയെങ്കിലും വാരിക്കോരി കായിച്ചിട്ടുണ്ട്. തോട്ടി കൊണ്ട് പറിച്ചെടുക്കാവുന്ന ഉയരത്തിലാണ്.
പ്ലാവ് B കഴിഞ്ഞ വർഷം bumper തന്നതാണ്. ഇക്കൊല്ലം അതിന് ഒരു rest year ആണ്. നാലോ അഞ്ചോ ചക്ക ഉണ്ട്.എനിക്ക് പരാതി ഒന്നും ഇല്ല. പ്രസവാവുധി അല്ലേ?☺😊 പെറ്റു കൂട്ടിയാൽ മതിയോ?അമ്മയുടെ ആരോഗ്യം നോക്കണ്ടേ?
പ്ലാവ് C കഴിഞ്ഞ കൊല്ലം maternity leave ആയിരുന്നു. ആരോഗ്യം വീണ്ടെടുത്ത ഈ അമ്മച്ചി പ്ലാവ് ചെറിയ ശിഖരങ്ങളിൽ പോലും കായ് തന്നിരിക്കുന്നു. ഇതിന്റെ ചക്ക വളരെ വലുത് ആണ്. മൂന്ന് പ്ലാവും കൂഴയാണ്.
ഈ പ്ലാവുകൾക്ക് പരസ്പരം അറിയാം. ഉടമസ്ഥനെ അവർക്ക് അറിയാം. ഇവർ തമ്മിൽ ആശയ വിനിമയം ഉണ്ട്. ഓരോ വർഷവും ആര് rest എടുക്കണം, എത്ര ചക്ക
ഉണ്ടാകണം, എത്ര ഉയരത്തിൽ വേണം എന്നൊക്കെ ഇവർക്ക് ഒരു പ്ലാൻ ഉണ്ട്.
ഇനിയുള്ളത് പ്ലാവ് D. പുതിയ ഇനം ആണ്.2016ൽ നട്ടതാണ്.ആകെ 20 ചക്ക. എല്ലാം കൈ കൊണ്ട് പറിക്കാം.
മൂന്ന് പെണ്മക്കൾ ഉള്ള ഒരാളുടെ ആഗ്രഹം
നാലാമത്തെ കുട്ടി boy ആയിരിക്കണം എന്നാണ്. പ്ലാവ് D വരിക്കയാണ് എന്നാണ് എന്റെ പ്രതീക്ഷ.
ഒരു പഴയ പാട്ട് ഓർമ്മ വരുന്നു.
ആദ്യത്തെ കണ്മണി ആണായി രിക്കണം
അച്ഛനെ പോലെയിരിക്കണം മുഖം
അമ്പിളി പോലെ യിരിക്കണം..

Comments
Post a Comment