കണ്ണുള്ളപ്പോൾ അതിന്റെ മൂല്യം അറിയത്തില്ല എന്നാണ് ചൊല്ല്. ഉള്ളി, അല്ലെങ്കിൽ സവോള നമ്മുടെ കറികൾക്കും മറ്റും രുചിയുടെ perfection തരുന്ന ഒരു സാധനം ആണെന്ന് ഇപ്പോൾ, അത് almost ഇല്ലാതായ പ്പോഴാണ് അറിയുന്നത്. മോ രിലും ചമ്മന്തി യിലും ഉള്ളി ഉദാരമായി ഉപയോഗിച്ച് ആവോളം ആസ്വദിച്ചിരുന്ന ആ കാലം അധികം പഴക്കമുള്ളതല്ല.2018ൽ ഉള്ളിവില അടിത്തട്ടിൽ എത്തിയ സുവർണ്ണ വർഷം ആയിരുന്നു. കേരളത്തിൽ രൂക്ഷമായ വിലക്കയറ്റം ഉണ്ട് എന്ന് പറയുന്നത് കെട്ടുകഥയാണെന്നു ഞാൻ 2018ൽ ഒരു Post ഇട്ടിരുന്നു. അതിന് തെളിവായി ചൂണ്ടിക്കാട്ടിയത് 30 രൂപ ഉള്ളിവിലയും 20 രൂപ സവോള വിലയും ആയിരുന്നു.ഇന്ന് എന്റെ വാദം മാറ്റി പറയുകയാണ്. ഉള്ളിവില വാനോളം ഉയർന്നിരിക്കുന്നു. ഉള്ളിവില കണ്ട് കണ്ണു നിറയുന്ന അവസ്‌ഥ. വീട്ടിൽ ഉള്ളിയും സവോളയും കുറെ ബാക്കിയുണ്ട്. എങ്കിലും ചുമ്മാ ഒരു ഷോപ്പിംഗ് ന് ഇറങ്ങി. സ്ഥിരം ചില സാധനങ്ങൾ വാങ്ങുന്ന പച്ചക്കറി കടയിൽ കയറി. സാധനങ്ങൾ വാങ്ങാൻ മാത്രമല്ല, കടക്കാരനുമായി കുശലം പറയാനുമാണ് അവിടെ പോകുന്നത്. ഉള്ളിവില 150ഉം സവോള വില 110ഉം ആണെന്ന് കേട്ട് ഞെട്ടി. എന്നാലും വാങ്ങാതെ പിന്തിരിയുന്നത് കുറച്ചിലാണ്. അര കിലോ വീതം വാങ്ങി....