തെരഞ്ഞെടുപ്പ് വർഷത്തിൽ രാഷ്ട്രീയകാര്യങ്ങൾ വളരെ പറയാനുണ്ട്. പക്ഷേ ഒന്നും പറയുന്നില്ല. രാജ്യം സാമ്പത്തികമായി മോശം സ്ഥിതിയിൽ ആണെന്ന് ചിലർ പറയുന്നുണ്ടെങ്കിലും അതിന്റെ ലക്ഷണം ഒന്നും പൈക എന്ന സ്ഥലത്ത് കാണുന്നില്ല. ഉദാഹരണമായി കാല്നടക്കാർ തീരെ കുറവ്. കടകളിൽ നല്ല തിരക്ക്. വൈകീട്ട് cook ചെയ്തില്ലെങ്കിലും manage ചെയ്യാം.3 minute നടന്നാൽ ഏറ്റവും അടുത്തുള്ള തട്ടുകടയിൽ എത്താം. അവിടെ നല്ല തിരക്ക്. കൂടുതലും നിർമ്മാണ തൊഴിലാളികൾ ആണ്. പൈക town ലെ പ്രധാന ബിസിനസ്സ് building materials ആണ്. രണ്ടാമത് ഭക്ഷണ സാധനങ്ങൾ. ചൂട് ദോശ വാങ്ങി. ഒരു ദോശക്ക് 8 രൂപ. ഈ തട്ടു കടയിൽ cooking Live ആണ്. ഇക്കാലത്ത് live ചെയ്യണമെങ്കിൽ live ആയി ഭക്ഷണം പാകം ചെയ്യണം. സുതാര്യത (transparency) വേണം. എന്നുവെച്ചു ദോശ transparent ആകരുത്. ഇവിടത്തെ ദോശ രുചികരമാണ്. ഇവിടെ ആരെങ്കിലും visit ന് വന്നാൽ ഭക്ഷണം ഒരു പ്രശ്നമല്ല. വീട്ടിൽ ഒന്നും cook ചെയ്തിട്ടില്ലെങ്കിലും 3minute നടന്നാൽ ഭക്ഷണം റെഡി. Home delivery യും ഉണ്ട്. ഇന്നലെ Postമാനെ വഴിയിൽ വെച്ചു കണ്ടു. എനിക്ക് വരുന്ന കത്തുകൾ പുതിയ വീട്ടിൽ ഇടണം എന്നു അഭ്യർഥിച്ചു. ഇന്നത്തെ...