ഇന്ത്യയിൽ അങ്ങോളമിങ്ങോളം മതപരമായ വിവാദങ്ങൾ ചൂടു പിടിച്ചിരിക്കുന്ന ഇക്കാലത്ത് വളരെ പ്രസക്തിയുള്ള ഒരു ഗാനമാണ് മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു' .(1972).ഇമ്പം കൊണ്ട് എടുത്തു പറയാൻ ഒന്നുമില്ലാത്ത ഈ ഗാനം നമ്മളെ ആകർഷിക്കുന്നത് അതിലെ ആശയങ്ങൾ കാരണമാണ്. ഏത് സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷയിലാണ് വയലാർ രാമവർമ്മ ഈ ഗാനം എഴുതിയിട്ടുള്ളത്. ഒരു പ്രവചനം പോലെ ഈ ഗാനം നിലനിൽക്കുന്നു. പഴമക്കാർ ഇന്ന് ശ്രദ്ധിക്കുന്ന ഒരു irony,1972ൽ കേരളത്തിലെ ജനങ്ങൾ ഇന്നത്തെക്കാൾ പുരോഗമനപരമായി ചിന്തിക്കുകയും ആശയങ്ങളെ ഉൾക്കൊള്ളുകയും ചെയ്തിരുന്നു എന്നതാണ്.അതുകൊണ്ടാണ് "മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു','ഈശ്വരനൊരിക്കൽ വിരുന്നിനു പോയി','പ്രവാചകന്മാരെ പറയൂ' മുതലായ ഗാനങ്ങളെ ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചത്." കാറ്റടിച്ചു കൊടുംകാറ്റടിച്ചു"എന്ന ഗാനവും എടുത്തു പറയത്തക്ക ഒന്നാണ്. നിർഭാഗ്യവശാൽ ഇതുപോലുള്ള ഗാനങ്ങളെയും അവയിലെ സന്ദേശങ്ങളെയും ഉൾക്കൊള്ളാൻ 21ആം നൂറ്റാണ്ടിലെ കേരള ജനതയ്ക്ക് സാധിച്ചിട്ടില്ല. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ ശബരി മലയിൽ കാണുന്നത്. മണ്ണ് പങ്കുവെച്ചു മനസ്സ് പങ്കുവെച്ചു...