Saturday,25 March 2017
മഴയുടെ കുറവുകൊണ്ടു വരണ്ടുണങ്ങി, നിറം മങ്ങിയ അവസ്ഥയിലാണ് P E. അല്പം ഒരു ആശ്വാസമായി വെള്ളിയാഴ്ച്ച ഒരു ചെറിയ മഴ പെയ്തു. അതുകൊണ്ട് ശനിയാഴ്ച്ച രാവിലെ അല്പ്പം തണുപ്പുള്ള, എന്നാൽ സൂര്യ പ്രകാശമുള്ള ,പ്രസന്നമായ കാലാവസ്‌ഥ ആയിരുന്നു. ബീച്ചിൽ ഒരു കൂട്ടനടപ്പ് ഉണ്ട്. അതിൽ
പങ്കെടുക്കാൻ പോയി.
ലോകത്തിലെ ഏതു ബീച്ചിനോടും കിട പിടിക്കുന്നതാണ് ഇവിടത്തെ ബീച്ചുകൾ .വിശ്രമത്തിനും വിനോദത്തിനും വേണ്ടി റോഡിന് ഒരു വശത്തു ഒരു പാർക്ക് പോലെ രൂപകൽപ്പന ചെയ്തിരിക്കുന്നു. നാലടി വീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടപ്പാത ഉണ്ട്. ഇത് അനേകം kms നീണ്ടു കിടക്കുകയാണ്. Fitness ൻറെ ബോധവൽക്കാരണത്തിനു വേണ്ടിയാണ് കൂട്ടനടപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. Website ൽ Register ചെയ്ത് electronic chip കിട്ടിയവരും അല്ലാത്തവരും പങ്കെടുക്കുന്നുണ്ട്.
എല്ലാവരും Starting point ൽ ഒത്തുകൂടി. എല്ലാ പ്രായക്കാരും ഉണ്ട്. ചിലർ പട്ടികളെയും കൊണ്ടുവന്നിട്ടുണ്ട്. ശല്യക്കാരല്ല.
ചില നിർദ്ദേശങ്ങൾക്കു ശേഷം നടപ്പ് തുടങ്ങി.ഇടത്തു വശത്തു ഇരമ്പുന്ന കടൽ. മനോഹരമായ പ്രഭാതം. വലത്തു വശത്തു തിരക്കും ശബ്ദവും ഇല്ലാത്ത റോഡ്. എല്ലാവരും ഉത്സാഹത്തോടെ നടന്നു. ഏകദേശം ആയിരത്തോളം പേർ. 3+3 ആണ് ദൂരം.ഡിലേറെവില്ലി ൽ ഞങ്ങൾ സ്ഥിരം നടക്കുന്നതുകൊണ്ടു ഇവിടെ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല.55 മിനിറ്റു കൊണ്ട് നടപ്പ് പൂർത്തിയാക്കി.
Sunday,26 മാർച്ച്
രാവിലെ 9.30 ന് St. Augustines Cathedral പള്ളിയിൽ പോയി.1866ൽ സ്ഥാപിച്ചതാണ് ഈ പള്ളി. കുർബ്ബാന കാണാൻ എത്തിയവരിൽ ഭൂരിഭാഗം മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും
കുടിയേറിയർ ആണ്. നൈജീരിയ, ഘാന, മലാവി മുതലായ രാജ്യക്കാർ. Lent period ൽ ഞായറാഴ്ച്ചയിലെ പരിപാടികൾ
ഓരോ രാജ്യക്കാർക്കായി നീക്കിവെച്ചിരിക്കുകയാണ്. ഇന്നത്തെ
ഊഴം മലവിക്കരുടേതാണ്. വായനകളും പാട്ടും അവർ വളരെ ഭംഗിയായി ചെയ്തു. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞു സ്വന്തം രാജ്യത്തിന്റെ പതാകയും വഹിച്ചു ആഫ്രിക്കൻ പാട്ടുപാടി അവർ gift കളുമായി അൽത്തരയിലേയ്ക്കു നീങ്ങുന്നത് മനോഹരമായ ഒരു കാഴ്ച്ച ആയിരുന്നു.
കുർബ്ബാനയ്ക്കു ശേഷം പാരിഷ്. ഹാളിൽ Tea/Coffee, snacks.
സൗജന്യമല്ല. നേരത്തെ ഓർഡർ ചെയ്തിരിക്കണം. Friendship
പുതുക്കാനും പുതിയ സൗഹൃദങ്ങൾ പുതുക്കാനും ഒരു അവസരം. അല്പ്പം Fund raising ഉം.
പോർട്ട് ൽ Festival ഉണ്ട്. ഞങ്ങൾ അങ്ങോട്ടു തിരിച്ചു.Vവിശാലമായ ഏരിയ ആണ്. എന്നാലും ഒരു പാർക്കിംഗ് കിട്ടാൻ വളരെ ബുദ്ധിമുട്ടി. വലിയ attraction ഒന്നുമില്ല. പക്ഷെ family ആയിട്ട് ചുറ്റിക്ക റങ്ങാൻ ഒരു അവസരം. കുട്ടികൾക്ക് കളിക്കാൻ ധാരാളം facilities. Music ഉണ്ട്. ചൂടുള്ള ഭക്ഷണം ധാരാളം.
ജനങ്ങൾക്ക് കാണാൻ വേണ്ടി ഒരു കപ്പൽ തുറന്നു കൊടുത്തിരുന്നു. എല്ലാ മുറികളും കയറിയിറങ്ങി. കപ്പൽ കാണാൻ നല്ല തിരക്ക് അനുഭവപ്പെട്ടു.
VW ൻറെ ഒരു പ്രദർശനം എല്ലാവരേയും വളരെ ആകർഷിച്ചു. VW beetle എല്ലാ കാലത്തും ഒരു attraction ആണ്. പ്രത്യേകിച്ച് പണ്ട്
ഇത് ഓടിച്ചിട്ടുള്ളവർക്കു. നൈജീരിയയിൽ 1980കളിൽ ഏറ്റവും
സാധാരണ കാർ ആയിരുന്നു VW beetle. സാധാരണക്കാരൻറെ കാർ. നൈജീരിയയിൽ ഞാൻ ഈ കാർ ഓടിച്ചിരുന്നു. അതിൻറെ
ശബ്ദം ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. വെള്ള നിറത്തിലുള്ള ആ കാറിൻറെ നമ്പർ BO 259 PT.
സൂപ്പർ market കൾ ഇല്ലാത്ത കാലമാണ്. മിച്ചിക്കായിലെ ചന്തയിൽ ഞായറാഴ്ചകളിൽ പോയി വരുമ്പോൾ Beetle ൽ കാച്ചിൽ, കപ്പ, ചേമ്പ്, കൂർക്ക ,ജീവനുള്ള കോഴി മുതലായവ കാണും. ചിലപ്പോൾ
ജീവനുള്ള ആടും !
,ഡിലേറെവില്ലേയിൽ രണ്ട് beetle ഉണ്ട്. രണ്ടും വയസ്സന്മാരുടേതാണ്. Spar Super Market ൻറെ ഉടമ യുടേതാണ്
ഒന്ന്. അദ്ദേഹത്തിന് വേറെ കാറുകൾ ഉണ്ട്. പക്ഷേ ടൗണിൽ ഓടാൻ
അദ്ദേഹം beetle ആണ് ഉപയോഗിക്കുന്നത്.
രണ്ടാമത്തെ beetle ഒരു പഴയ VW mechanic ന്റേതാണ്.Willem എന്ന് പേരുള്ള അയാൾക്ക് 80 വയസ്സ് കാണും. പണ്ടു പണ്ട് അദ്ദേഹം VW യിൽ mechanic ആയിരുന്നു. ഞാൻ അദ്ദേഹത്തെ 20വർഷമായി കാണുന്നു. രാവിലെ നീല overall അണിഞ്ഞു beetle ഓടിച്ചു Workshop ലേക്ക് പോകുന്നത് കാണാം. Workshop വേറെ
ഒരു mechanic ന്റേതാണ്.വയസ്സന് അതിൻറെ നടത്തിപ്പിൽ യാതൊരു പങ്കുമില്ല. ഉടമസ്ഥനുതന്നെ പണി കുറവാണ്. പറമ്പിൽ കുറെ പഴയ VW വണ്ടികൾ കിടപ്പുണ്ട്. വയസ്സൻ എന്നും അവയിൽ
പണിതുകൊണ്ടിരിക്കും. VW നോടുള്ള സ്നേഹം!
Port ഫെസ്റ്റിവൽ കണ്ടു മടങ്ങുമ്പോഴും beetle ആയിരുന്നു മനസ്സിൽ. എൻറെ beetle second hand ആയി വാങ്ങിയതാണ്. അതിൻറെ ഉടമസ്ഥനെ ഞാൻ കണ്ടിട്ടില്ല. നൈജീരിയയിൽ നിന്ന് പോയ ഒരു മലയാളി വിൽക്കാനായി സുഹൃത്തിനെ ഏല്പിച്ചിട്ടു പോയതാണ്. എന്തായാലും ഉടമസ്ഥൻ വളരെ പിശുക്കനായിരുന്നു എന്ന് മനസ്സിലായി. വളരെ കുറച്ചു kms മാത്രമേ ഓടിയിട്ടുള്ളൂ. പക്ഷേ ടയർ നാലും മൊട്ടയാണ്. എന്തൊരു മറിമായം!, അദ്ദേഹം പുതിയ ടയറുകൾ വിറ്റു കാശാക്കി പഴയവ fit ചെയ്തതായിരുന്നു! എങ്കിലും പരിഭവം ഒന്നും തോന്നിയില്ല. പുത്തൻ മണം മാറാത്ത beetle ആയിരുന്നു അത്.😅😃😂😁😀😆
Comments
Post a Comment