കേരളത്തിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളെപ്പറ്റി പറഞ്ഞാൽ വളരെ tension ഉണ്ടാകും. അതുകൊണ്ട് അതെല്ലാം മാറ്റി വെച്ച് വളരെ പുല്ലുവേരു (grassroots)ലെവലിൽ ഉള്ള ചില കൊച്ചു കൊച്ചു കാര്യങ്ങൾ പറയാം. കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും എന്ന ഒരു പാട്ട് കുട്ടിക്കാലത്തു കേട്ടിട്ടുണ്ട്.അതുപോലെ ഒരു അനുഭവം ഈയിടെ ഉണ്ടായി. 2016ൽ കുറെ ഫല വൃക്ഷങ്ങൾ നട്ടു. അക്കൂട്ടത്തിൽ ഒരു മുള്ളാത്തയും ഉണ്ട്. അത് തഴച്ചു വളർന്ന് ഇപ്പോൾ 15 അടി ഉയരമുണ്ട്. കഴിഞ്ഞ വർഷം അതിൽ അനേകം പൂക്കൾ ഉണ്ടായി. എന്നാൽ ഒരെണ്ണം മാത്രമേ പഴം ആയുള്ളൂ. അത് പറിച്ചു തിന്നു. ഏകദേശം500 ഗ്രാം തൂക്കം ഉണ്ടായിരുന്നു. നല്ല മധുരമായിരുന്നു. ഇക്കൊല്ലവും അത് ആവർത്തിച്ചു. കീടങ്ങളും ഉറുമ്പും ആക്രമിച്ചു പൂക്കൾ പൊഴിഞ്ഞു പോയി. ഒരെണ്ണം അവശേഷിച്ചു. അതിന്റെ വളർച്ചയെ ഞാൻ നിത്യവും നിരീക്ഷിച്ചു. അതിന്റ ഭംഗി കണ്ട് ആസ്വദിച്ചു. ഫോട്ടോ എടുത്തു. പറിക്കുന്ന കാര്യം ആലോചിച്ചില്ല. കഴിഞ്ഞ ഒരു ദിവസം ഞാൻ മുള്ളാത്ത പഴം കാണാൻ രാവിലെ ഗാർഡനിൽ പോയി. ആ ത്ത പഴത്തിന്റെ സ്ഥാനം ശൂന്യം. നിലത്തു കുറെ തൊലി കിടപ്പുണ്ട്.. വവ്വാൽ എന്ന വില്ലൻ പണി പറ്റിച്ചു.ഈ ചതിയുടെ നിരാശ ഇപ്പോഴു...